09/01/2021
കല്ലായിപ്പുഴയൊരു മണവാട്ടി.....
കടലിന്റെ പുന്നാര മണവാട്ടി...

ഒരുകാലത്തു കവിതകളിലും സിനിമാ ഗാനങ്ങളിലും നിറഞ്ഞു നിന്ന ഈ സുന്ദരി മണവാട്ടി - കല്ലായിപ്പുഴ ഇന്നു തികച്ചും മലിനമാണ്. ദേശീയ ഹരിത ട്രിബൂണലിന്റെ വിധിക്ക് അനുസൃതമായി ഈ പുഴയെ മാലിന്യമുക്തമാക്കുന്നതിനുള്ള വിശദ പദ്ധതിരേഖ തയ്യാറാക്കാൻ കേരള സർക്കാരിന്റെ ജലവിഭവ വകുപ്പ് വെസ്റ്റ്ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുമായി ചേർന്ന് തുടക്കമിട്ടിരിക്കുന്നു. പുഴ നടത്തത്തിലൂടെ....

കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസ്സഫിർ അഹമ്മദ്, വെസ്റ്റ്ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികമാരായ രാജി കരീന, നസ്മ നോർത്ത്, കോളേജിലെ 18 വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം ജലവിഭവ വകുപ്പിലെ എഞ്ചിനീർമാരായ ഷാലു സുധാകരൻ, ജി മോഹൻ, ധീരജ് കൃഷ്ണൻ, ഹസ്സൻ കോയ എന്നിവരും